കുവൈത്ത് : പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പോലും സ്ത്രീകൾക്ക് സുരക്ഷയില്ലാത്ത കാലത്ത് ഇസ്ലാം വരുത്തിയ അത്ഭുതകരമായ പരിവർത്തനങ്ങൾ ശരിയായി വിലയിരുത്തപ്പെടേണ്ടതുണ്ടെന്നും ജീവിതത്തിലെ പ്ലാനിങ് ഇസ്ലാമിലെ പ്രധാന വിഷയമാണെന്നും വിദ്യാഭ്യാസ മേഖലകളിൽ ഭാവി ശോഭനമാക്കാൻ വിദ്യാർത്ഥികൾ പദ്ധതികൾ ആവിഷ്കരിക്കണമെന്നും പ്രമുഖ പണ്ഡിതനും ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുമായ ഡോ. ബഹാവുദ്ധീൻ മുഹമ്മദ് നദ് വി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളും പുതിയ കോഴ്സുകളെ പരിചയപ്പെടുത്തി കൊണ്ടും കുട്ടികൾക്ക് പ്രചോദനം നൽകിക്കൊണ്ട് അബ്ദുൽ ഫത്താഹ് തയ്യിൽ സംസാരിച്ചു
ജില്ലയിൽ നിന്നും എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ(കെ. കെ. എം. എ ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിദ്യാഭ്യാസ അവാർഡുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. കെ. എം. എ ജില്ലാ പ്രസിഡന്റ് ഉമ്മർ പൊന്നാനി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗവും മുഖ്യാതിഥിയും ആയ വി കെ എം ഷാഫി, കെ. കെ. എം. എ സ്റ്റേറ്റ് ജനറൽ സെക്രട്ടറി റസാഖ് മേലടി, ഓർഗനൈസേഷൻ സെക്രട്ടറി യു.എ ബക്കർ കൊയിലാണ്ടി, ഡോ. മുഷ്രീഫ, കെ.എച്ച് മുഹമ്മദ് കുഞ്ഞി കാസർഗോഡ്(കേന്ദ്ര വൈസ് പ്രസിഡന്റ് ), മുഹമ്മദ് മൗലവി വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു.
രണ്ടു പതിറ്റാണ്ട് സംഘടനാ രംഗത്ത് മികവു പുലർത്തിയ മുതിർന്ന അംഗങ്ങളായ ആലിക്കുട്ടി ഹാജി ചെമ്പ്ര, കുഞ്ഞാവ ആലുങ്ങൽ, ഇന്ത്യനൂർ അഹമ്മദ് കുട്ടി എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. സലാം വൈലത്തൂർ,അലി മംഗലം,മുഹമ്മദ് കുട്ടി മടപ്പള്ളി, ബഷീർ പയ്യനങ്ങാടി, മൂസു രായിൻ, കുഞ്ഞാവ, സി. കെ. ആദം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസ്സലാം കുറുക്കോൾ സ്വാഗതവും ട്രഷറർ ഇബ്രാഹിം മൂസ നന്ദിയും പറഞ്ഞു..
Leave Your Comment