എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വിടവാങ്ങൽ.കെ.കെ.എം.എ അനുശോചിച്ചു
December 29, 2024
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗിൻ്റെ നിര്യാണത്തിൽ കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
ധനമന്ത്രി എന്ന നിലയിൽ 90 കളിൽ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ ആധുനിക ഇന്ത്യയെ വാർത്തെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച മൻ മോഹൻ സിംഗ് വാക്കുകളിൽ ഉപരി പ്രവർത്തിയിൽ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു. ഔദ്യോഗിക ജീവിതത്തിലോ, പിന്നീട് ഭരണ തലത്തിലോ അഴിമതിയുടെ കറ പുരളാതെ സൂക്ഷിച്ച സൗമ്യനായ അദ്ദേഹം ആഡംഭരത്തിൽ ഒട്ടും തൽപരനായിരുന്നില്ല.
വിവിധ ചിന്താഗതിക്കാരായ, വ്യത്യസ്ത ദേശങ്ങളിൽ നിന്നുള്ള രാഷ്ട്രീയ പാർട്ടികളെ കോർത്തിണ ക്കിക്കൊണ്ട്, ബഹു സ്വരത കാത്ത് സൂക്ഷിച്ച് കൊണ്ട് ഭരണം നടത്തിയ ഏവർക്കും മാതൃകയാക്കാവുന്ന മൻ മോഹൻ സിംഗിൻ്റെ വിട വാങ്ങൽ ആധുനിക ഇന്ത്യയെ സംബന്ധിച്ചെടുത്തോളം നികത്താനാവാത്ത വിടവാണെന്നും കെ.കെ.എം.എ. കൂട്ടിച്ചേർത്തു.
December 29, 2024
December 29, 2024
December 22, 2024
Leave Your Comment