എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വിടവാങ്ങൽ.കെ.കെ.എം.എ അനുശോചിച്ചു
December 29, 2024
കുവൈത്ത് പ്രവാസ ഭൂമിയിലെ ഫുട്ബോൾ ആവേശം അതിന്റെ പാരമ്യതയിൽ എത്തിച്ച് കൊണ്ട് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച അഹ്മദ് അൽ മഗ്രിബി കപ്പിന് വേണ്ടിയുള്ള കെ.എം.എ.എ അഖിലേന്ത്യാ സെവൻസ് പ്രീമിയർ സോക്കർ ചാമ്പ്യൻഷിപ് സീസൺ 5 ന് പരിസമാപ്തി. സുലൈബിക്കാത്ത് സ്പോട്സ് അറീനാ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന അത്യന്തം വാശിയേറിയ ഫൈനലിൽ സെവൻ സ്റ്റാർ ഖൈത്താനെ എതിരില്ലാത്ത ഒരു ഗോളിനു തോൽപിച്ച് കൊണ്ട് ടേസ്റ്റി ഫാൽക്കൺ എഫ്സി ഹവല്ലി ടീം ജേതാക്കളായി. റണ്ണേഴ്സ് അപ്പായ സെവൻ സ്റ്റാർ ഖൈത്താൻ ടീം അവസാനം വരെ പോരാടിയതിന് ശേഷമാണ് കീഴടങ്ങിയത്. രണ്ടാം റണ്ണേഴ്സ് ആപ്പിനായുള്ള മത്സരത്തിൽ പൊരുതികളിച്ച B2B ജലീബ് സൂപ്പർ ബോയ്സിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോല്പിച്ച് കൊണ്ട് സവാരി ചാലഞ്ചേഴ്സ് അബുഹലീഫ മൂന്നാം സ്ഥാനം നേടി. തോറ്റെങ്കിലും അച്ചടക്കമുള്ള കളി കാഴ്ച്ച വെച്ച B2B ജലീബ് ടൂർണമെന്റിലെ ഫെയർ പ്ളേ ടീമിനുള്ള കപ്പ് സ്വന്തമാക്കി.
കെഫാക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ കെ.കെ.എം.എയുടെ വിവിധ ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് കുവൈറ്റിലെ പ്രഗൽഭരായ കളിക്കാർ പതിനാറ് ടീമുകളിലായി അണിനിരന്നു. ചാമ്പ്യന്മാർക്കും,റണ്ണേഴ്സ് അപ്പിനുമുള്ള അഹ്മദ് അൽ മഗ്രിബി കപ്പ്, അൽ നാസ്സർ സ്പോർട്സ് കാറ്റഗറി മാനേജർ യൂസഫ് അൽ റഷീദും,അഹ്മദ് അൽ മഗ്രിബി പെർഫ്യൂം കണ്ട്റി മാനേജർ മൻസൂർ ചൂരിയും ചേർന്ന് സമ്മാനിച്ചു. സെക്കൻ്റ് റണ്ണറപ്പ് ആയ സവാരി ചാലഞ്ചേഴ്സ് അബു ഹലീഫക്ക് അബു സുൽത്താനും, ഫെയർ പ്ലേ ടീം അവാർഡ് നേടിയ ബി ടു ബി ജലീബ് ബോയ്സിന് മുഹമ്മദ് അൽ അസീസും ട്രോഫികൾ സമ്മാനിച്ചു.
മോസ്റ്റ് വാല്യൂബ്ൽ പ്ലയെർ ആയി തിരഞ്ഞെടുക്കപ്പെട്ട ടേസ്റ്റി ഫാൽക്കൺ എഫ്സിയുടെ മിഥിലാജിന് അബ്ദുൽ റഹ്മാൻ അൽ ഫദ്ലിയും, മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട ജലീബ് സൂപ്പർ ബോയ്സിന്റെ ഫൈസലിന് ഇബ്രാഹിം ലില്ലുവും ,മികച്ച ഡിഫെൻഡറായി തിരഞ്ഞെടുക്കപ്പെട്ട സെവൻ സ്റ്റാർ കൈത്താന്റെ ഷിജിത്തിന് മുനീർ കുനിയയും,ടോപ് സ്കോറർ ആയ ജലീബ് സൂപ്പർ ബോയ്സിന്റെ ഷുഹൂദിന് കെ.സി റഫീഖും, എമേർജിങ് പ്ലയെർ ആയ മെഹബുള്ള ബ്രദേഴ്സിന്റെ മുഹമ്മദ് സയാൻ അഫ്സലിന് നവാസ് കാതിരിയും ട്രോഫികൾ സമ്മാനിച്ചു. ടൂർണ്ണമെൻറ് ചാമ്പ്യൻ ടീം കളിക്കാർക്കുള്ള വ്യക്തിഗത ട്രോഫി പ്രസിഡണ്ട് കെ ബഷീറും, റണ്ണേഴ്സ് അപ്പ് ടീം കളിക്കാർക്കുള്ള വ്യക്തിഗത ട്രോഫി ജനറൽ സെക്രട്ടറി ബി.എം.ഇക്ബാലും സമ്മാനിച്ചു. ടൂർണമെന്റ് ചെയർമാൻ ഇബ്രാഹിം കുന്നിൽ പരിപാടി നിയന്ത്രിച്ചു.
നേരത്തെ ടൂർണമെന്റിന് ആരംഭം കുറിച്ച് കൊണ്ട് 16 ടീമുകളുടെ പ്ലാക്കാർഡുമേന്തി താരങ്ങളും ഒഫീഷ്യൽസും അണിനിരന്ന വർണ ശബളമായ മാർച്ച് പാസ്റ്റിന് ശേഷം നടന്ന അസംബ്ലിയിൽ വെച്ച് ടൂർണമെന്റിന്റെ ഔപചാരികമായ ഉൽഘാടനം ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി മാർക്കറ്റിംഗ് മാനേജർ രാംദാസ് നിർവഹിച്ചു. പ്രസിഡണ്ട് കെ.ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അഹ്മദ് കല്ലായി സ്വാഗതം പറഞ്ഞു. ടൂർണമെന്റിന്റെ കിക്ക് ഓഫ് മുഹമ്മദ് അൽ ഹാജിരി നിർവഹിച്ചു. ബി ഇ സി കമ്പനി സി.ഇ.ഓ മാത്യൂസ് വർഗീസ് വിവിധ ടീമംഗങ്ങളെ പരിചയപ്പെട്ടു.
ടൂർണ്ണമെന്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിജയികളെയും,റണ്ണേഴ്സ് അപ്പിനെയും പ്രവചിക്കാനുള്ള ഓൺ ലൈൻ പ്രവചന മത്സരത്തിൽ അനീഷ്,സഹീർ എന്നിവരും, സ്പോർട്സിനെ അധികരിച്ച് നടത്തിയ ഓൺ ലൈൻ ക്വിസ് മത്സരത്തിൽ മുഹമ്മദ് റഷാദ് രണ്ടത്താനിയും വിജയികളായി. ഫെയ്സ് ബുക്ക് പേജ് പോസ്റ്റർ ഷയർ മൽസരത്തിൽ കെ.എച്ച് മുഹമ്മദ് കുഞ്ഞി, കമറു കുറ്റിപ്പുറം, ആദം സൈതലവി എന്നിവർ വിജയികളായി. പോസ്റ്റർ വാട്ട്സ് അപ്പ് സ്റ്റാറ്റസ് വെക്കാനുള്ള മൽസരത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ട ഷരീഫ്.പി.എം, അനു സുൽഫി, സാക്കിർ പറമ്പത്ത് എന്നിവരും, ഏറ്റവും ആദ്യം 50 പേർ കണ്ട മുഹമ്മദ് അലി കടിഞ്ഞി മൂല, മിറാഷ് കരിമ്പ, ബി.എം.ഇഖ്ബാൽ എന്നിവരും ജേതാക്കളായി.അന്നേ ദിവസം ഗ്രൗണ്ടിൽ സന്നിഹിതരായവർക്കായി നടത്തിയ ലക്കി ഡ്രോയിൽ നാസർ.പി.ടി.എ, നജ്ല.എ.വി, ഷുഹൂദ് പി.പി എന്നിവർ വിജയികളായി.
ടൂർണമെന്റ് ക്രമീകരങ്ങങ്ങൾക്ക് ബി.എം.ഇക്ബാൽ,മുനീർ കുനിയ,അസ്ലം ഹംസ,ഷംസീർ നാസർ,കമറുദ്ധീൻ,നൗഷാദ് എ.കെ എന്നിവരും, വളണ്ടിയർ പ്രവർത്തങ്ങൾ ഇസ്മായിൽ ഇ,അബ്ദുൽ അസീസ്,നാസർ.എൻ.ടി എന്നിവരടങ്ങുന്ന ടീമും,രെജിസ്ട്രേഷൻ നടപടിക്രമങ്ങൾ നിസാം നാലകത്ത്,നൗഫൽ.എ.ടി,നജ്മുദ്ധീ
കൂടുതൽ ഫോട്ടോകൾക്കായി താഴെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക:
December 29, 2024
December 29, 2024
December 22, 2024
Leave Your Comment