എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വിടവാങ്ങൽ കെ.കെ.എം.എ അനുശോചിച്ചു.
മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാകൃത്തുക്കളിൽ ഒരാളായ എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ അനുശോചിച്ചു.
മനുഷ്യ ഹൃദയത്തിന്റെ ദർശനങ്ങളെ തൊട്ടുണർത്തുന്നതും, ജീവിതത്തിൻ്റെ സങ്കീർണ്ണതകളെ മനസ്സിലക്കുന്നതുമാണ് എം. ടി. യുടെ സൃഷ്ടികൾ എന്നും, പ്രവാസികൾക്ക് ഗൃഹാതുരത അയവിറക്കാനുള്ള എറ്റവും നല്ല മാർഗ്ഗമായിരുന്നു അദ്ദേഹത്തിൻ്റെ രചനകളുടെ വായന എന്നും, പ്രവാസി രാവുകളെ വായനാ മയമാക്കുന്നതിൽ എം.ടിയുടെ കൃതികൾ നിർണ്ണായക പങ്ക് വഹിച്ചുവെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഒരു കാലഘട്ടത്തിന്റെ പ്രതീകമായ എം. ടി. യുടെ കഥകളും രചനകളും കാലാതീതമായി മനുഷ്യചിന്തകളെ പ്രചോദിപ്പിക്കുമെന്നും, പക്ഷപാതമില്ലാത്ത നിലപാട് കൊണ്ട് എല്ലാ കാലത്തും ശരിയുടെ പക്ഷത്ത് നില കൊണ്ട അദ്ദേഹത്തിന്റെ നിര്യാണം കേരളക്കരക്കാകെ തീരാ നഷ്ടമാണെന്നും, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും കെ.കെ.എം.എ പറഞ്ഞു.
Leave Your Comment